പാക്കിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിനായി പോയ സിഖ് വനിതയായ കിരണ്‍ ബാല പിന്നീട് മതം മാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്തു. ഇതിന് പുറകില്‍ പാക്കിസ്ഥാന്റെ ഇന്റലിജന്‍സ് വിഭാഗമായി ഇന്റര്‍-സര്‍വ്വീസസ് ഇന്റലിജന്‍സ് ആയിരിക്കുമെന്ന് മുന്‍ ഭര്‍ത്താവിന്റെ അച്ഛന് സംശയിക്കുന്നു.
1,700ഓളം തീര്‍ത്ഥാടകരോടൊപ്പം പാക്കിസ്ഥാനിലെ സിഖ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏപ്രില്‍ 16ന് പോയതായിരുന്നു കിരണ്‍ ബാല. ഇന്ത്യന്‍ പാസ്പോര്‍ട്ടും പാക്കിസ്ഥാനി വിസയുമുപയോഗിച്ചാണ് ഇവര്‍ പോയത്. അതിന് ശേഷം പാക്കിസ്ഥാനിലെ ഹഞ്ചര്വാല് മുല്താന് റോഡില്‍ താമസിക്കുന്ന മുഹമ്മദ് അസമിനെ കല്ല്യാണം കഴിക്കുകയായിരുന്നു.
മൂന്ന് മക്കളുള്ള കിരണ്‍ ബാല പഞ്ചാബിലെ ചണ്ഡീഗഢിനടുത്തായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് 2013ല്‍ മരിച്ചിരുന്നു. ഏപ്രില്‍ 21 വരെയാണ് ഇവരുടെ പാക്കിസ്ഥാന് വിസയുടെ കാലാവധി. ഇത് നീട്ടി കിട്ടാന്‍ വേണ്ടി ഇവര്‍ പാക്കിസ്ഥാന് നല്കിയ വിസയില്‍ ഇവരുടെ പേര് അമ്നാ ബീബി എന്നാണ് കൊടുത്തിട്ടുള്ളത്.
ഇവരുടെ ഭര്‍ത്താവിന്റെ പിതാവായി താര്സം സിംഗായിരുന്നു ഇവരെ അമൃത്സറിലുള്ള ഗുരുദ്വാരാ കമ്മിറ്റിയില്‍ തീര്‍ത്ഥാടനത്തിന് വേണ്ടി കൊണ്ടാക്കിയത്. ഫേസ്ബുക്ക് വഴിയായിരിക്കും മുഹമ്മദ് അസമിനെ പരിചയപ്പെട്ടതെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ തീര്‍ത്ഥാടക സംഘത്തെ പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസിയിലേക്ക് പോകുന്നതില്‍ നിന്നും ചിലര്‍ തടഞ്ഞിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു.
Discussion about this post