ലണ്ടന്‍: 2016ലെ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാക്കിസ്ഥാന് ഫോണില്‍ വരാന്‍ ഭയപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാകിസ്ഥാനെ ആക്രമണ വിവരം അറിയിക്കണമെന്ന് സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അന്ന് വൈകുന്നേരത്തോടെയാണ് പാക്കിസ്ഥാനെ ഫോണില്‍ ലഭ്യമായത് അപ്പോള്‍ കാര്യങ്ങള്‍ വിവരിച്ചു നല്‍കിയിട്ടുണ്ടെന്നും സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മോദി. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന് മുമ്പില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സൈനിക ക്യാംപില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 19 ജവാന്മാരെയാണ് അവര്‍ കൊന്നത്. ഇത് കണ്ട് നമുക്ക് വെറുതെ ഇരിക്കാന്‍ കഴിയുമോ?. നേരിട്ട് യുദ്ധം ചെയ്യാന്‍ പാകിസ്ഥാന് ശക്തിയും ധൈര്യവും ഇല്ലാത്തത് കൊണ്ടാണ് ഒളിയുദ്ധങ്ങള്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി. 2016ലെ ഉറി സൈനിക കാംപ് ആക്രമണത്തിന് പിന്നാലെയാണ് പാക് അധീന കശ്മീരില്‍ രണ്ട് കിലോമീറ്ററോളം അകലെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. ആക്രണത്തില്‍ നിരവധി ഭീകരപരിശീലന കേന്ദ്രങ്ങളും പാക് സൈനിക പോസ്റ്റുകളും തകര്‍ത്തതായി സൈന്യം അറിയിച്ചിരുന്നു.
.
Discussion about this post