ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും ബിജപിയ്ക്ക് വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തു. ഇത്തവണയും ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചു.
എൻഎഡിഎ തുടർച്ചയായി മൂന്നാം തവണയും സർക്കാരുണ്ടാക്കാൻ പോകുന്നു. ചരിത്ര വിജയമാണ് ഇത്തവണത്തേത്. 1962ന് ശേഷം തുടർച്ചയായി മൂന്നാം തവണയും ഭരണത്തിലെത്തുന്ന ആദ്യ പാർട്ടിയാണ് ബിജെപി.
കേരളത്തിലെ വിജയം ത്യാഗത്തിന്റെ ഫലമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. തലമുറകളുടെ സ്വപ്‌നമാണ് കേരളത്തിൽ സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കഠിനാധ്വാനം ചെയ്തവർക്കും അദ്ദേഹം നന്ദിയറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കഠിനാധ്വനത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post