ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് പ്രതികരണം. രാജ്യത്തെ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും എൻഡിഎയിൽ വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂർവമായ നിമിഷമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സ്നേഹത്തിനും അനുഗ്രഹത്തിനും താൻ നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾക്ക് അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന്, പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പുതിയ തീരുമാനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അർപ്പണബോധത്തിനും അക്ഷീണമായ പ്രയത്നത്തിനും എല്ലാ പ്രവർത്തകർക്കും എന്റെ ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post