ആന്ധ്രപ്രദേശ്: കരുത്തോടെ മുന്നോട്ട് തന്നെ പോകും “ദേശീയ ജനാധിപത്യ സഖ്യം” എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ട് എക്‌സിലൂടെയാണ് ദേശീയ ജനാധിപത്യ സഖ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി അറിയിച്ചത്. ചന്ദ്ര ബാബു നായിഡുവിനെ അഭിനന്ദിച്ചു കൊണ്ട് മോദി ഇട്ട പോസ്റ്റിന് മറുപടിയായാണ് ആന്ധ്ര മുഖ്യമന്ത്രി തന്റെ പൂർണ്ണ പിന്തുണ അറിയിച്ചത്.
” നന്ദി നരേന്ദ്ര മോദി ജി, ആന്ധ്ര പ്രദേശിലെ ജനങ്ങളുടെ പേരിൽ ഞാൻ താങ്കൾക്ക് എൻ ഡി എ യുടെ ലോക് സഭാ വിജയത്തിലും ആന്ധ്രയിലെ നിയമസഭാ വിജയത്തിലും അഭിനന്ദനം നേരുന്നു. ആന്ധ്ര പ്രദേശിലെ നമ്മുടെ ജനങ്ങൾ നമുക്ക് വളരെ വലിയ ഒരു വിജയമാണ് നൽകിയത്. ഇത് നമ്മുടെ സഖ്യത്തിലുള്ള അവരുടെ വിശ്വാസവും, സംസ്ഥാനത്തെ പ്രതി അവരുടെ പ്രതീക്ഷയുടെയും പ്രതിഫലനമാണ്. നമ്മുടെ ജനത്തോടൊപ്പം നിന്ന് കൊണ്ട് ആന്ധ്ര പ്രദേശിനെ നമുക്ക് പുനർനിർമ്മിക്കുകയും, അതിന്റെ പൂർവ്വ പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കുകയും വേണം” ചന്ദ്ര ബാബു തന്റെ എക്സ് അക്കൗണ്ടിൽ എഴുതി.
അദ്ദേഹം ഈ കുറിപ്പിൽ ഉപയോഗിച്ച വാക്കുകൾ വളരെ ശ്രദ്ധേയമാണ്. ആന്ധ്ര പ്രദേശിലെ നമ്മുടെ ജനങ്ങൾ, നമ്മുടെ സഖ്യത്തിൽ അർപ്പിച്ച വിശ്വാസം എന്ന വാക്കുകൾ ആണ് അദ്ദേഹം ഉപയോഗിച്ചത്. ഇതിൽ നിന്ന് തന്നെ എൻ ഡി എ സഖ്യത്തെ എത്ര മാത്രം തന്റെ സ്വന്തമായിട്ടാണ് ചന്ദ്ര ബാബു നായിഡു കാണുന്നത് എന്നത് വ്യക്തമാണ്.
മോദിയുടെ ഗുജറാത്തിനു സമാനമായി ആന്ധ്രപ്രദേശിനെ പരിവർത്തനം ചെയ്ത മുഖ്യമന്ത്രിയാണ് ചന്ദ്ര ബാബു നായിഡു. ചന്ദ്ര ബാബു നായിഡു കേന്ദ്ര ഭരണത്തിൽ പൂർണ്ണ പങ്കാളിയാകുന്നത്, ഇനി വരാൻ പോകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശക്തി പതിന്മടങ്ങ് ആകുമെന്ന് സംശയമില്ലാത്ത കാര്യമാണ്.
Discussion about this post