കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസിന് വലിയ തകർച്ച സമ്മാനിച്ച് തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ സംസ്ഥാന അദ്ധ്യക്ഷനും രാജ്യ സഭ നേതാവുമായ അധീർ രഞ്ജൻ ചൗധരിയെയാണ് തൃണമൂൽ കോൺഗ്രസിലെ യൂസഫ് പത്താൻ പരാജയപ്പെടുത്തിയത്. 25 വർഷത്തിലേറെയായി ബെഹരംപൂരിൽ പിടിച്ചുനിന്നതിന് ശേഷമാണ് മുതിർന്ന കോൺഗ്രസ് നേതാവ് യൂസഫ് പത്താനെതിരെ 85,000 വോട്ടുകൾക്ക് പരാജയപ്പെട്ടത്.
വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ബി.ജെ.പി സ്ഥാനാർത്ഥി ഡോ. നിർമൽ സാഹ പോലും ഒരു ഘട്ടത്തിൽ ലീഡ് ചെയ്യുന്ന കാഴ്ച്ച കണ്ട പോരാട്ടത്തിനാണ് ബെഹരംപൂർ സാക്ഷ്യം വഹിച്ചത്.
1999 മുതൽ പ്രദേശത്തെ എം പി ആയിരുന്ന അധീർ രഞ്ജൻ ചൗധരിയെ തകർക്കാൻ, മുസ്‌ലിം വോട്ടുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് മമത ബാനർജി കളിച്ചത്. മുസ്‌ലിം വോട്ടുകൾ സമാഹരികുവാൻ വേണ്ടിയാണ് ബംഗാളി പോലുമല്ലാത്ത യൂസഫ് പത്താനെ മമത ബാനർജി കളത്തിലിറക്കിയത്.
അതെ സമയം തങ്ങളുടെ സംസ്ഥാന ഘടകത്തെ തകർക്കാൻ, കോൺഗ്രസ് കേന്ദ്ര ഘടകം തന്നെ ഉത്സാഹിക്കുന്ന കാഴ്ചയും ബംഗാളിൽ കണ്ടു. മമതയുമായി തങ്ങൾ സഖ്യമുണ്ടാക്കുമെന്നും അതിന് താല്പര്യം ഇല്ലെങ്കിൽ അധീർ രഞ്ജൻ ചൗധരിക്ക് പുറത്ത് പോകാമെന്നും കോൺഗ്രസ് നേതാവ് ഖാർഗെ തുറന്നു പറഞ്ഞിരുന്നു
Discussion about this post