ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഇംപീച്ച്‌മെന്റ് നീക്കം നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇംപീച്ച്‌മെന്റ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയാണ് ഈ പോതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിയെപ്പറ്റി അറ്റോര്‍ണി ജനറലിനോട് അഭിപ്രായം തേടിയശേഷം തീരുമാനിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
Discussion about this post