പാക്കിസ്ഥാനില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗീതയ്ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിവാഹലോചന നടത്തുകയാണ്. ഫേസ്ബുക്ക് അടക്കമുള്ള സോഷില് മീഡിയായിലുടെയാണ് ഗീതയ്ക്കുവേണ്ടി വരനെ അന്വേഷിക്കുന്നത്.
വിവാഹാലോചനയ്ക്ക് നിരവധി അനുകൂല പ്രതികരണവും വന്നു കഴിഞ്ഞു. ഇതില്‍ എഴുത്തുകാരും ജോതിഷിയും എഞ്ചിനിയറു സൈനികരും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. 15 പേരുടെ ലിസ്റ്റാണു തയാറാക്കിരിക്കുന്നത്. ഇതില്‍ നിന്നു ഗീതയ്ക്ക ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാം. ഗീതയെ വിവാഹം കഴിക്കുന്നവര്‍ക്കു വീടും സര്‍ക്കാര്‍ ജോലിയും ലഭിക്കും. എന്നാല്‍ ഇതിനായി ആരും ഗീതയെ വിവാഹം കഴിക്കാന്‍ വരണ്ട എന്ന സുഷമ സ്വരാജ് പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
കുട്ടിക്കാലത്തു അബദ്ധത്തില്‍ പാക്കിസ്ഥാനിലെത്തിയ ഗീതയെ പോലീസ് പിടികൂടുകയും പിന്നീട് സര്‍ക്കാരിന്റെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു. 2015 ലാണ് ഗീത ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നത്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം ഇതുവരെയും ഫലം കണ്ടെത്തിയില്ല.
Discussion about this post