മുംബൈ: മഹാരാഷ്ട്രയില്‍ പോലീസുമായുണ്ടായ ഏറ്റമുട്ടലില്‍ 13 നക്സല്‍ സല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍.
ഗഡ്ചിരോലി പോലീസിന്റെ കീഴിലുള്ള പ്രത്യേക സേനയായ സി-60 കമാന്‍ഡോയാണ് ദൗത്യത്തില്‍ പങ്കെടുത്തത്. രണ്ട് കമാന്‍ഡോകളും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.. സി- 60 ടീമിലെ സായ്നാഥ്, സൈന്യു എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post