പത്തനംതിട്ട ; വനവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി .റാന്നി അടിച്ചിപ്പുഴ കോളനിയിലെ ബാലുവാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിനു പിന്നില്‍ സിപിഎം എന്ന് പ്രദേശവാസികളുടെ ആരോപണം
അടിച്ചിപ്പുഴ കരിങ്കുളം നാഗയക്ഷി ക്ഷേത്രത്തിന്റെ അന്നദാനസദ്യയി ബാലു സിപിഎം നേതാക്കളുമായി തര്‍ക്കമുണ്ടായതായി സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചനകള്‍. ബാലുവിന്റെ മൃതദേഹം ഓടയില്‍ നിന്നാണ് കണ്ടെത്തിയത്.സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ റാന്നിയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.
Discussion about this post