ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 76 ശതമാനം ആള്‍ക്കാരും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന് കുറ്റവാളിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്ന് പറഞ്ഞു. എന്‍.ജി.ഒ ലോക്കല്‍ സര്‍ക്കിള്‍ എന്ന് സംഘടനയാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യയൊട്ടാകെ 6 സര്‍വ്വേകളാണ് ഈ സംഘടന നടത്തിയത്.
18 ശതമാനം ആള്‍ക്കാരും പ്രായപൂര്‍ത്തിയാകാത്ത് കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് ജീവപര്യന്തം ശിക്ഷയാണ് തിരഞ്ഞെടുത്തത്. 3 ശതമാനം പേര്‍ മാത്രം 7 കൊല്ലം തടവ് ശിക്ഷ തിരഞ്ഞെടുത്തു.
സര്‍വ്വേയില്‍ 40,000 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. 89 ശതമാനം പേര്‍ തങ്ങളുടെ സംസ്ഥാനം കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് വധശിക്ഷ ആറ് മാസത്തിനുള്ളില്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ടു.
ഇതേ സംഘടന നടത്തിയ മറ്റൊരു സര്‍വ്വേയില്‍ 78 ശതമാനം പേരും എല്ലാ ജില്ലകളിലെയും പോലീസ് സ്‌റ്റേഷനുകളില്‍ ഒരു സ്ത്രീ ഉദ്യോഗസ്ഥയെങ്കിലും വേണമെന്ന് അഭിപ്രായപ്പെട്ടു.
കുട്ടികളെ ബലാത്സംഗം ചെയ്യപ്പെടുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയത്തെപ്പറ്റിയുള്ള സര്‍വ്വേയില്‍ 28 ശതമാനം പേര്‍ 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 25 ശതമാനം പേര്‍ പറഞ്ഞു 45 ദിവസങ്ങള്‍ കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന്.
65 ശതമാനം പേരും പോക്‌സോ ജഡ്ജുകള്‍ മറ്റ കേസുകള്‍ വിചാരണ ചെയ്യാന്‍ പോകരുതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 85 ശതമാനം പേരും പോക്‌സോ നിയമപ്രകാരമുള്ള കേസുകളുടെ വിധി 6 മാസത്തിനുള്ളില്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് വധശിക്ഷാ നിയമം കൊണ്ടുവന്നിട്ടുണ്ട്.
Discussion about this post