ഡല്‍ഹി: വേദങ്ങളിലും ഉപനിഷത്തുക്കളിലും ജാതി വിവേചനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.ഭാരതീയത തന്നെയാണ് ഹിന്ദുത്വയെന്നും നമ്മുടെ വേരുകളിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങിപ്പോകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാഡമിയില്‍ ബിരുദദാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഇപ്പോഴും ചില ഇടങ്ങളില്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും് ചില ജാതിയിലുള്ളവരെ അമ്പലങ്ങളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താഴ്ന്ന ജാതി, ഉയര്‍ന്ന ജാതി എന്ന സങ്കല്‍പ്പം ആരാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഹിന്ദിയും. ഇംഗ്ലീഷ് പഠിക്കുന്നതുകൊണ്ട് തെറ്റില്ല. എന്നാല്‍ മുന്‍ഗണന മാതൃഭാഷയ്ക്കു തന്നെയാവണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post