കല്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എമ്മിന് ജയം. മാാണിയുടെ പാര്‍ട്ടിക്കാരനായ ടി.എന്‍ സാബു 16നെതിരെ 18 വോട്ടുകള്‍ക്ക് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
സി.പി.എമ്മിന് 17 ഉം കേരള കോണ്‍ഗ്രസ് എമ്മിന് ഒരു വോട്ടും ഉള്‍പ്പടെ 18 സീറ്റുകള്‍ ലഭിച്ചു. യു.ഡി.എഫിന് 16 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. നഗരസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫിന് പിന്തുണ നല്കി.
ധാരണ പ്രകാരം കഴിഞ്ഞ ഏപ്രില്‍ 3 ന് എല്‍.ഡി.എഫിലെ സി.കെ സഹദേവന് ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു.
Discussion about this post