പാക് വിദേശകാര്യ മന്ത്രി ഖവാജ ആസിഫിനെ ഇസ്ലമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. തിരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരം നല്കി എന്ന ആരോപണത്തെത്തുടര്ന്നാണിത്. 2013ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഖവാജ ആസിഫ് തന്റെ സ്ഥിര ജോലിയെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയിരുന്നു. യു.എ.ഇയിലെ ഐ.എം.സി.എല്‍ കമ്പനിയില്‍ സ്ഥിര ജോലി ഉണ്ടായിരുന്നുവെന്ന കാര്യം ഖവാജ മറച്ച് വെച്ചിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പറഞ്ഞാണ് കോടതി ഖവാജയെ അയോഗ്യനാക്കിയത്.
തെഹ്രീക്ക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവ് ഇസ്മാന് ദര് ആണ് ഇതേപ്പറ്റി കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നത്.
പാക്കിസ്ഥാന് മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടിയുടെ അംഗമായ ഖവാജ സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാക്കിസ്ഥാനില്‍ ജുഡീഷ്യറി മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടിയെ ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.
Discussion about this post