പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താന്‍ എ.എ.പി. പദ്ധതി തയ്യാറാക്കി. ‘ഓപ്പറേഷന്‍ വിസ്താര’ എന്നപേരില്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനം. ഡല്‍ഹി മുന്‍ നിയമമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായ സോംനാഥ് ഭാരതിക്കാണ് കേരളത്തിന്റെ ചുമതല.കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചുമതലയുള്ള സോംനാഥ് ഭാരതി ഡല്‍ഹി ഐ.ഐ.ടി.യില്‍നിന്ന് ബിരുദാനന്തരബിരുദവും നിയമബിരുദവും നേടിയ ആളാണ്. നേരത്തേ ആഫ്രിക്കക്കാരായ വനിതകള്‍ താമസിക്കുന്ന സ്ഥലത്ത് മയക്കുമരുന്നുകച്ചവടമുണ്ടെന്നാരോപിച്ച് റെയ്ഡ് നടത്തി വിവാദത്തില്‍പ്പെടുകയും ചെയ്തിരുന്നു.
ഓരോ മേഖലയിലും പാര്‍ട്ടിക്ക് അനുയോജ്യരും പ്രാദേശികസ്വാധീനമുള്ളവരുമായ നേതാക്കളെ പെട്ടെന്നുതന്നെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടിവികസനത്തിന് കെജ്രിവാള്‍ മേല്‍നോട്ടം വഹിക്കും.പാര്‍ട്ടിയെ ദേശീയതലത്തിലേക്കു വികസിപ്പിക്കുന്ന കാര്യത്തില്‍ നേരത്തേ രണ്ടഭിപ്രായമുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും പുറത്താകലിലേക്കു നയിച്ച വിഷയങ്ങളില്‍ ഇതുമുണ്ടായിരുന്നു.പ്രാദേശികമായി ഉയര്‍ത്തിക്കാട്ടാനുള്ള നേതാക്കളെ കണ്ടെത്താനാണു ശ്രമം. ഇതുവഴി മറ്റു സംസ്ഥാനങ്ങളിലും സജീവമാകാനാണുദ്ദേശിക്കുന്നത് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ചുമതലയുള്ള പങ്കജ് ഗുപ്ത പറഞ്ഞു.
ഓപ്പറേഷന്‍ വിസ്താരയ്ക്കായി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ സഹായിക്കാന്‍ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും നിയമിച്ചിട്ടുണ്ട്. ഈ സംഘത്തില്‍ വിജയ് നായര്‍, പ്രീതി ശര്‍മ മേനോന്‍ എന്നിവരുമുള്‍പ്പെടുന്നു. ഗുജറാത്തിന്റെയും ഗോവയുടെയും സ്വതന്ത്രചുമതലയാണ് വിജയ് നായര്‍ക്ക്. സംഘടനാ ചുമതലയാണ് പ്രീതി ശര്‍മയ്ക്ക്.സംസ്ഥാനങ്ങളുടെ ചുമതലയോടൊപ്പം സംഘടനാകാര്യങ്ങള്‍ക്കും പ്രഭാരിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുമാര്‍ വിശ്വാസിന് പ്രവാസികാര്യം, ഫണ്ടിങ്, പ്രചാരണം എന്നിവയുടെയും മീരാ സന്യാലിന് നയരൂപവത്കരണത്തിന്റെയും ചുമതലയും അശുതോഷിന് കെജ്രിവാളിന്റെ സെക്രട്ടറിസ്ഥാനവും നല്‍കിയിട്ടുണ്ട്. ദിലീപ് പാണ്ഡെയാണ് ഡല്‍ഹി കണ്‍വീനര്‍. സൗരഭ് ഭരദ്വാജിനെ സെക്രട്ടറിയായും നിയമിച്ചു.
Discussion about this post