കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് അല്ലാതെ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ആര്‍ജവമൊന്നും കെ.എം മാണിക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് കാനം രാജേന്ദ്രന്. ാരുടേയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കാനം പ്രതികരിച്ചു.
അതേസമയം നിലവില്‍ ഇടതുമുന്നണിയില്‍ പുതിയ ഘടകകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് മാണിയുടെ സഹായം വേണ്ടെന്ന് കാനം രാജേന്ദ്രന് ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ് തങ്ങള്‍ വിജയിച്ചിരുന്നത് എന്ന കാനത്തിന്റെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാണിയും രംഗത്തെത്തിയിരുന്നു. ആരുടെ വോട്ടും സ്വീകരിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎം തോറ്റാലും കാനത്തിന് ഒന്നുമില്ലെന്നും, ഒറു വെടിക്ക് രണ്ടുപക്ഷി എന്നാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ് എന്നുമായിരുന്നു മാണിയുടെ മറുപടി.
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ വോട്ട് സ്വീകരിക്കും എന്ന് ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന് പറഞ്ഞതിനു പിന്നാലെയായിരുന്നു കാനത്തിന്റെ പ്രതികരണം.
Discussion about this post