ഡല്‍ഹി:ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ വിമാനം ഉണ്ടായിരുന്നു എന്ന് സമര്‍ത്ഥിയ്ക്കുന്ന ശാസ്ത്രജ്ഞന് ആനന്ദ് ജെ ബോധാസിന്റെ പ്രബന്ധത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ വീണ്ടും വിഷയം സജീവ ചര്‍ച്ചയാക്കുന്നത്.
ഇന്ത്യയിലെ വിമാനങ്ങള്‍ക്ക് അന്ന് ഗ്രഹാന്തര യാത്രകള്‍ പോലും സാധ്യമായിരുന്നുവെന്ന് ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ആനന്ദ് ബോധോസ് സമര്‍ത്ഥിക്കുന്നുണ്ട്. ജെബോ വിമാനങ്ങള്‍ വരെ പൗരാണിക ഇന്ത്യയില്‍ ഉണ്ടായിരുന്നു. മഹര്ജി ഭരദ്വാജ് 7000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ വിമാനങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്കും, ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്കും സഞ്ചരിക്കാന്‍ കെല്പുള്ളവയായിരുന്നു അവ.97 പുസ്തകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്’. റൈറ്റ് സഹോദരന്മാരാണ് 1904ല്‍ വിമാനം പറത്തിയത് എന്നത് ശരിയാകണമെന്നില്ലെന്നും ബോധോസ് പറയുന്നു.
വിമാനസംഹിത രചിച്ച ഭരദ്വാജ് വിമാനനിര്മ്മിക്കാനുപയോഗിക്കുന്ന സങ്കര ലോഹങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ നമ്മിപ്പോഴും വിമാനനിര്മ്മാണത്തിനായുള്ള ലോഹങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. പുതിയ തലമുറ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്ന ലോഹങ്ങളെ കുറിച്ച് പഠനം നടത്തണം അവ ഇവിടെ നിര്മ്മിക്കാണം. 60 മുതല്‍ 200 അടി വരെ വലിപ്പമുള്ള ജംബോ വിമാനങ്ങള്‍ പൗരാണിക ഇന്ത്യയില്‍ പറന്നിരുന്നു. നാല്പത് എഞ്ചിനുകളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. റഡാര്‍ സംവിധാനവും അന്ന് നിലവിലുണ്ടായിരുന്നു. ‘രൂപാര്‍കന്‍ രഹസ്യ’ എന്ന പേരിലാണ് ഈ സംവിധാനം അറിയപ്പെട്ടിരുന്നത്. ആധുനിക റഡാര്‍ സംവിധാനത്തിനോട് കിടപിടിക്കുന്നതായിരുന്നു ആ സംവിധാനങ്ങള്‍.
പെലറ്റിന്റെ ഭക്ഷണരീതിയെ കുറിച്ചു ഭരദ്വാജിന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. എരുമ പാല്, ചില സമയങ്ങളില്‍ ആടിന്റെയോ പശുവിന്റെയോ പാല് എന്നിങ്ങനെയായിരുന്നു പൈലറ്റിന്റെ ഡയറ്റ്. വെളളത്തിനടിയിലെ ചെടികളുപയോഗിച്ചായിരുന്നു പൈലറ്റിന്റെ വസ്ത്രങ്ങള്‍. എന്നിങ്ങനെ പോകുന്നു പുസ്കത്തിലെ വിശദീകരണങ്ങള്‍.
ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ‘പൗരാണിക ശാസ്ത്രങ്ങള്‍ സംസ്കൃതത്തിലൂടെ’ എന്ന ശില്പശാലയിലാണ് പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഹര്‍ഷ വര്ദ്ധന് നടത്തിയ പരാമര്‍ശവും ചര്‍ച്ചയായിരുന്നു. ആള്ജിബ്രയും പൈതഗോറസ് സിദ്ധാന്തവും ഇന്ത്യയില്‍ ആണ് സൃഷ്ടിക്കപ്പെട്ടതെന്നായിരുന്നു മന്ത്രിയുടെ വിലയിരുത്തല്‍. ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനും അനുഭവത്തിനും ശേഷം രൂപപ്പെട്ട യുക്തിഭദ്രമായതാണ് പൗരാണിക ഇന്ത്യന്‍ ശാസ്ത്രമെന്ന് മന്ത്രി പ്രകാശ് ജാവാദ്കറും അഭിപ്രായപ്പെട്ടു.
മാക്സമുളളറെ പോലെ വേദങ്ങളെകുറിച്ചു പൗരാണിക ഭാരതത്തെ കുറിച്ചും പഠനം നടത്തിയ പ്രമുഖ ചിന്തകരും ഇന്ത്യ പൗരാണിക ശാസ്ത്രനേട്ടങ്ങളെ ലോകശ്രദ്ധയിലെത്തിച്ചിരുന്നു. ആല്‍ബര്‍ട്ട് ഐസ്റ്റീന് തന്റെ പല കണ്ടുപിടുത്തങ്ങള്‍ക്കും ശക്തിയായത് ഇന്ത്യന്‍ ഗ്രന്ഥങ്ങളാണെന്ന് തുറന്ന് പറഞ്ഞിരുന്നു.
Discussion about this post