ശ്രീനഗര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. സമീപ പ്രദേശമായ പുല്‍വാമയില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴായിരുന്നു അക്രമം. സൈന്യത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സിആര്‍പിഎഫും കാശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദര്ബ്ഗാം ഗ്രാമത്തിലാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. അതേസമയം ഹിസ്ബുള്‍ ഭീകരന് സമീര്‍ ടൈഗറിനെ സൈന്യം വളഞ്ഞു. മൂന്ന് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Discussion about this post