ഡല്‍ഹി: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ട ശ്രീജിത്തിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിക്ക് സിപിഎമ്മുമാര്‍ നിര്‍ദേശം നല്കി എന്നുള്ള സഹോദരന്റെ മൊഴി ഏറെ പ്രധാനപ്പെട്ടതാണെന്നും പലതവണ എറണാകുളത്ത് എത്തിയിട്ട് പോലും മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാത്തതും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാത്തതും കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
Discussion about this post