വഴിയരുകില്‍ പോസ്റ്റര്‍ ഒട്ടിച്ച പട്ടികജാതിക്കാര്‍ക്കെതിരെ സംഘം ചേര്‍ന്ന് അക്രമം. വെബ്സൈറ്റ് വഴി ചെമ്പകപ്പാറ സ്വദേശികളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ ബി.എസ്.പി.യുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയയിരുന്നു പട്ടിക ജാതിക്കാരായ അഞ്ച് പേര െ തടഞ്ഞുവെച്ച് തല്ലി ചതച്ചത്. മര്‍ദനമേറ്റ് അവശരായവരെ ആശുപത്രിയിലെത്തിക്കുവാന്പോലും വാഹന ഉടമകള്‍ തയ്യാറായില്ല. പിന്നീട് സ്ഥലത്തെത്തിയ തങ്കമണി പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തൊടുപുഴ ഇഞ്ചിയാനി സ്വദേശി എണ്ണശ്ശേരി ജോര്‍ജ്(51), രാജക്കാട് അമ്പന്കാട്ടില് ബിജു(36) എന്നിവരെയാണ് തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമാണ്.
സംഭവത്തില്‍ തങ്കമണി പോലീസ് ചെമ്പകപ്പാറ സ്വദേശികളായ എട്ടുപേര്‍ക്കെതിരേ കേസെടുത്തു. തങ്കമണി ചെമ്പകപ്പാറയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ എത്തി തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പോലീസിനു നല്കിയ മൊഴി. സംഭവ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ മര്‍ദനമേറ്റ് റോഡില്‍ കിടക്കുന്ന രണ്ടുപേരെ കണാന്കഴിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമീപത്തുണ്ടായിരുന്ന വാഹന ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. പിന്നീട് പോലീസ് വാഹനത്തില്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post