പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 850 ഓളം മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി. വര്‍ഗ്ഗീയ പാര്‍ട്ടി എന്ന പ്രചരണം പൊളിക്കുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാധീനം തകര്ക്കുന്നതനും വേണ്ടിയാണ് ബിജെപിയുടെ നീക്കം.
മെയ് 14 ന് ആണ് ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഒരു സംസ്ഥാനത്ത് ഇത്രയുമധികം മുസ്ലീം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി മത്സരിപ്പിക്കുന്നത് ഇതാദ്യമാണെന്ന് ബിജെപി വക്താവ് അറിയിച്ചു.കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നും 100 ല്‍ താഴെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ബിജെപി മത്സരരംഗത്തിറക്കിയത്. ഇതില്‍ നിന്നും വ്യത്യസ്തമായി എട്ടുമടങ്ങ് അധികം സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയതോടെ ബിജെപി ഹിന്ദു വര്‍ഗ്ഗീയ പാര്‍ട്ടിയെ ടിഎംസിയുടെ പ്രചരണം പൊളിയുമെന്നാണ് കണക്കു കൂട്ടല്‍. ന്യൂനപക്ഷ വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
ബിജെപിയുടെ ഈ തെരഞ്ഞെടുപ്പ് തന്ത്രം വിജയിക്കാന്‍ പോകുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ തങ്ങളിലാണ് വിശ്വാസമര്‍പ്പിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്താ ചാറ്റര്‍ജി പറഞ്ഞു.
Discussion about this post