അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
താലിബാന്‍ ഭീകരരാണ് തട്ടിക്കൊണ്ട്‌പോകലിന് പിന്നില്‍ എന്ന് വിവരം ലഭിച്ചിരുന്നു. ‘ദാ അഫ്ഗാനിസ്ഥാന്‍ ബ്രെഷ്ന ഷേര്‍ക്കത്ത്’ എന്ന കമ്പനിയിലെ ജീവനക്കാരായ ഇവര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വൈദ്യുതി പവര്‍ പ്ലാന്റിലേക്ക് ബസില്‍ സഞ്ചരിക്കുമ്പോഴാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അഫ്ഗാന്‍ സ്വദേശിയായ ബസ്ഡ്രൈവറും തട്ടിക്കൊണ്ടു പോയവരില്‍ പെടും. സംഭവം സ്ഥിരീകരിച്ച ഇന്ത്യന്‍ എംബസി ഇവരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇവരെ പുല്‍ഇകുമ്രി നഗരത്തിലെ ദന്ത്ഇഷഹാബുദ്ദീന്‍ പ്രദേശത്തേക്കാണു കൊണ്ടുപോയതെന്ന് വിവരം ലഭിച്ചതായി ബാഗ്ലാന്‍ ഗവര്‍ണര്‍ അബ്ദുല്‍ഹൈ നെമാട്ടി ഇന്നലെ അറിയിച്ചിരുന്നു.
Discussion about this post