നിലവില്‍ ഔദ്യോഗിക പദവികള്‍ വഹിക്കാത്ത മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. മുന്‍പ് അത്തരം പദവികള്‍ വഹിച്ചുവെന്ന കാരണത്താല്‍ വസതികള്‍ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.
വിരമിക്കുന്ന പ്രധാനമന്ത്രിമാര്‍ക്കും രാഷ്ട്രപതിമാര്‍ക്കും ഔദ്യോഗിക വസതികള്‍ നല്കുന്ന രീതിയില്‍ യു.പിയില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും വസതികള്‍ നല്‍കാനുള്ള നിയമം 2016ല്‍ ആണ് നിയമസഭാ പാസാക്കിയത്. യു.പിയിലെ സര്‍ക്കാര്‍ വസതികളില്‍ അനധികൃതമായി താമസിക്കുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ എത്രയും വേഗം വസതി ഒഴിയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് മൂന്നാഴ്ചയ്ക്കുള്ളിലാണ് ഇത്തരമൊരു നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്ത് എന്‍.ജി.ഒ ആയ ലോക് പ്രഹരിയാണ് സുപ്രീം കോടതിയില്‍ എത്തിയത്.
സുപ്രീം കോടതി വിധി നടപ്പായാല്‍ യു.പിയില്‍ ഒട്ടേറെ മുഖ്യന്മാര് കുടിയൊഴിപ്പിക്കപ്പെടും. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, സമാദ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്, ബി.എസ്. നേതാവ് മായാവതി , കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി, രാം നരേഷ് യാദവ് എന്നിവര്‍ വീടൊഴിയേണ്ടിവരും.
ജസ്റ്റീസ് അനില്‍ ആര് ദവേ, ജസ്റ്റീസ് എന്‍.വി രാമണ്ണ, ആര്, ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് യു.പി സര്‍ക്കാരിന്റെ നിയമം റദ്ദാക്കിയത്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിക്കണമെങ്കില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണമെന്നും അത്തരം സുരക്ഷ അനുവദിച്ച് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരായതിനാല്‍ താമസമൊരുക്കേണ്ട ചുമതലയും കേന്ദ്രത്തിന്റേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post