തീവ്രവാദം എന്നതിനെ ഒരു തൊഴിലായി വിശദീകരിച്ചിരിക്കുകയാണ് എന്‍.ഡി.ടി.വി. മേയ് 6ന് ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന വെടിവെപ്പില്‍ ഹിസ്ബുള്‍ മുജാഹിദിന്റെ അംഗമായ മുഹമ്മദ് റാഫി ഭട്ട് കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ കശ്മീര്‍ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രോഫസറായിരുന്നു. എന്നാല്‍ തീവ്രവാദം എന്നുള്ള ഇയാളുടെ ‘തൊഴില്‍’ 36 മണിക്കൂര്‍ മാത്രമെ നീണ്ട് നിന്നുള്ളു എന്ന രീതിയിലാണ് എന്‍.ഡി.ടി.വി വാര്‍ത്ത കൊടുത്തത്.
ഇതിനെതിരെ സമൂഹ മാധ്യമമായ ട്വിറ്ററില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് എന്‍.ഡി.ടിവിക്ക്. തീവ്രവാദം എന്നുള്ളത് ഒരു തൊഴിലാണെന്ന് അറിയിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ്:
Thank you, NDTV, for the profound gyaan that terrorism is, also, a career.
— चित्त Chitta (@dakshinayana) May 6, 2018
തീവ്രവാദത്തെ തൊഴില്‍ എന്ന് വിളിക്കുന്ന എന്‍.ഡി.ടി.വിക്ക് സംഭവത്തില്‍ അതിയായ ദുഃഖമുണ്ടാകുമെന്ന് പോകുന്നു മറ്റൊരു പോസ്റ്റ്:
Looks like NDTV regards terrorism as a legitimate 'career'. So much grief in that line!
— ¥@$# (Modi Ka Pariwar) (@YashA108) May 6, 2018
മറ്റൊരു പോസ്റ്റ് എന്‍.ഡി.ടി.വി പാക്കിസ്ഥാന് നടത്തുന്ന ചാനലാണെന്നും തീവ്രവാദി മരിച്ചതില്‍ അവര്‍ക്ക് ദുഃഖമാണുള്ളതെന്നും പറയുന്നു.
https://twitter.com/premdah/status/993136082278531073
മുഹമ്മദ് റാഫി ഭട്ടിനെ കാണാതായിട്ട് 36 മണിക്കൂര്‍ ശേഷമായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. എന്നാല്‍ 36 മണിക്കൂറാണ് അദ്ദേഹത്തിന്റെ തീവ്രവാദ തൊഴില്‍ നിലനിന്നുള്ളുവെന്നാണ് എന്‍.ഡി.ടി.വി പറഞ്ഞത്. എന്നാല്‍ വാര്‍ത്തയില്‍ തന്നെ പറയുന്നത് മുഹമ്മദ് റാഫി ഭട്ട് ഹിസ്ബുള്‍ മുജാഹിദിനില്‍ കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് തന്നെ ചേര്‍ന്നുവെന്നാണ്.
Discussion about this post