ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിദ്ധ്യം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ യുദ്ധവിമാനം വിന്യസിക്കപ്പെടുന്നത്.
മലാക്ക, സുന്‍ഡ, ലുംബോക് തുടങ്ങിയ തന്ത്രപ്രധാനമായ കടലിടുക്കുകളോട് ചേര്‍ന്നുകിടക്കുന്ന ദ്വീപാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ഇത് വഴിയാണ് ചൈനീസ് യുദ്ധകപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടക്കുന്നത്. കൂടാതെ ഇത് വഴി തന്നെയാണ് ലോക വ്യപാരത്തിന്റെ 70 ശതമാനവും നടക്കുന്നത്.
ആന്‍ഡമാന്‍ ദ്വീപിലെ കാര്‍ നിക്കോബാറിലാണ് വ്യോമത്താവളം വരിക. ഇതിനായി ഇവിടെ നിലവിലുള്ള സേനാത്താവളം വികസിപ്പിക്കും. ആന്‍ഡമാന്‍ നിക്കോബാറിന്റെ കമാന്‍ഡിന്റെ ചീഫിനായിരിക്കും ഇവിടെ വരാന്‍ പോകുന്ന താവളത്തിന്റെ ചുമതലയുണ്ടായിരിക്കുക.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്‍ഡമാനില്‍ വിമാനങ്ങള്‍ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post