ആലപ്പുഴ: വിഷക്കായ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിവാദമായ ആലപ്പുഴയിലെ സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികളേത്തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചത്.
പരിശീലകന്റെയും സീനിയര്‍ വിദ്യാര്‍ത്ഥികളുടേയും മാനസിക പീഡനത്തേത്തുടര്‍ന്നാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. വിഷക്കായ കഴിച്ച മൂന്നുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സായി കേന്ദ്രം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post