നാദാപുരത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പ്ലസ് ടു വിദ്യാര്‍ത്ഥിയെ സിപിഎം പാര്‍ട്ടി ഓഫിസിലേക്ക് വിളിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
നാദാപുരം സ്വദേശി സായന്തിനാണ് മര്‍ദ്ദനമേറ്റത്. പ്ലസ് ടുവിന് എല്ലാ വിഷയത്തിലും സായന്ത് എ പ്ലസ് നേടിയിരുന്നു. ഇതിന് അഭിനന്ദിക്കാനെന്ന് പറഞ്ഞാണ് രണ്ടു പേര് വിദ്യാര്‍ത്ഥിയെ പാര്‍ട്ടി ഓഫിസിലേക്ക് വിളിച്ചു കൊണ്ടു പോയത്.
നീ ഇത്തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇടുമല്ലെടാ എന്ന് ചോദിച്ച് ക്രൂരമായ മര്‍ദ്ദിക്കുകയായിരുന്നു. കല്ലു കൊണ്ട് ഇടിച്ചുവെന്നും സായന്ത് പറയുന്നു. കോണ്‍ഗ്രസ് അനുകൂല പോസ്റ്റിട്ടതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്. കൈകള്ക്കം മറ്റും പൊട്ടലുള്ള സായന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post