മുംബൈയില്‍ ഉന്നത വ്യക്തികളെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്ന പാക്കിസ്ഥാന് തീവ്രവാദിയെ മുബൈ ഭികരവിരുദ്ധ സ്വക്വാഡ് പിടികൂടി.തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകര സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് താനെന്ന് ചോദ്യം ചെയ്യലിനിടെ അയാള്‍ വെളിപ്പെടുത്തി.
പാക്കിസ്ഥാന് സ്വദേശിയായ 32 കാരനാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയ്ക്കായി ആയുധ പരിശീലനം നല്‍കുക ആണ് ഇയാള്‍ ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മെയ് 11 ന് ആണ് ഇയാള്‍ എടിഎസിന്റെ പിടിയിലായത്.സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണം , തോക്കുകളും ഉപയോഗിച്ച് ചാവേറാക്രമണങ്ങള്‍ക്ക് പരിശീലനം നല്‍കുക ,പ്രധാനമായും സംഘടനയ്ക്കായി ഇതൊക്കെയാണ് ചെയ്തുവരുന്നതെന്ന് പോലീസിനോട് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കിയതായാണ് സൂചന.
ഷാര്‍ജയില്‍ കുറച്ചുകാലം ചിലവഴിച്ച ശേഷം അദ്ദേഹം ദുബായിലേക്കും അവിടെനിന്ന് കറാച്ചിയിലേക്കും പോകുകയായിരുന്നു. അതിനുശേഷം ഭീകര സംഘടനയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നുവെന്നും ‘അധികൃതര്‍ പറഞ്ഞു.പൊതുജനങ്ങളാല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഒരു ഭീകര സംഘത്തിന്റെ ഭാഗമാണെന്ന് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. നഗരത്തിലെ ചില പ്രമുഖ വ്യക്തികളുടെ പേരുകള്‍ ആസൂത്രണം ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് .എ.ടി.എസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനായി വിട്ടുകൊടുത്ത പ്രതിയെ മേയ് 21 വരെ റിമാന്റ് ചെയ്തു
Discussion about this post