മലപ്പുറത്തെ തിയറ്ററില്‍ ബാലികയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മൊയ്തീന് കുട്ടിക്കെതിരെ പോലിസ് ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍. പോക്സോയിലെ അഞ്ച് എ വകുപ്പ് ഒഴിവാക്കിയാമ് കേസ് എടുത്തത്. ഈ വകുപ്പ് ഒഴിവാക്കിയത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് ശിശുക്ഷേമ സമിതി പരാതിപ്പെട്ടു.
കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായി ആക്ഷം പം ഉയര്‍ന്നിരുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടുവെന്നാണ് ആരോപണം. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് വ്യവസായി ായ മൊയ്തീന് കുട്ടി.
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനമുള്ള ബില്‍ പാസാക്കിയ ശേഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് തന്നെ പോലിസ് ഇടപെട്ട് അട്ടിമറിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. ഏപ്രില്‍ 16ന് ശിശുക്ഷേമ സമിതി തെളിവ് സഹിതം നല്കിയ പരാതിയില്‍ പോലിസ് രണ്ടാഴ്ചയിലധികം കേസെടുക്കാന്‍ തയ്യാറായില്ല. ദൃശ്യങ്ങള്‍ ചാനലില്‍ സംപ്രേഷണം ചെയ്തതോടെയാണ് പോലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് ദുര്‍ബലമാക്കുന്ന നടപടികളുമായി പോലിസ് മുന്നോട്ടു പോകുന്നുവെന്ന സൂചന ലഭിച്ചതോടെ സംഭവത്തില്‍ വീണ്ടും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post