റിയാദ് : സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് (90) അന്തരിച്ചു. റിയാദിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സയിലായിരുന്നു.
പുറം വേദനയെ തുടര്‍ന്ന് ഏതാനും വര്‍ഷമായി ചികില്‍സയിലായിരുന്ന അബ്ദുള്ള രാജാവിനെ ഇന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സൗദിയുടെ ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തു വിട്ടത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുറഹ്മാന് അല്‍ സൗദിന്റെ മകനായി 1924 ഓഗസ്റ് ഒന്നിനാണ് അബ്ദുള്ള ജനിച്ചത്. 2005ലാണ് സൗദിയുടെ രാജാവായി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില് പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് സൗദി രാജാവായത്.
സഹോദരന് സല്മാന് ബിന്‍ അബ്ദുല്‍ അസീസാണ് സൗദിയിലെ പുതിയ ഭരണാധികാരി.
Discussion about this post