കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി. ബിജെപി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ വി.എസ് യെദ്യൂരപ്പയാണ് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് അവകാശവാദം ഉന്നയിച്ചത്. തങ്ങളാണ് ഏറ്റവും വലിയ കക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി വേണം. ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ ഗവര്‍ണറെ അറിയിച്ചു. ശ്രീരാമലുവും, ശോഭ കരജ്ഞലെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അതിന് പിറകെ ജെഡിയു നേതാവ് കുമാരസ്വാമിയും ഗവര്‍ണറെ കണ്ടു. യെദ്യൂരപ്പ കണ്ടതിന് ശേഷമാണ് കുമാരസ്വാമിയെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളാരും കുമാരസ്വാമിക്കൊപ്പമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട് എന്ന് കുമാരസ്വാമി ഗവര്‍ണറെ അറിയിക്കു. നേരത്തെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.
അന്തിമഫലം വരുന്നത് വരെ ആരെയും കാണില്ലെന്ന് രാജ്ഭവന് അറിയിക്കുകയും ചെയ്തിരുന്നു. ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് വിലയിരുത്തല്‍. തിടുക്കത്തില്‍ സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാനുള്ള ജെഡിയു-കോണ്‍ഗ്രസ് സഖ്യത്തിന് ഇത് തിരിച്ചടിയാകും.
ഇതിനിടെ ജെഡിയുവിനെ പിന്തുണക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് കത്ത് നല്കി.
Discussion about this post