എറണാകുളം കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും മറ്റ് സ്ഥലങ്ങളിലും വച്ച് പത്താം ക്ലാസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി പോലിസിന് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. കൊച്ചിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി പോലിസ് എടുത്തിട്ടുണ്ട്.
പീഡനവിവരം പുറത്താവുമെന്ന് ഉറപ്പായതോടെ പെണ്‍കുട്ടിയേയും മാതാവിനെയും രണ്ട് മക്കളയും കോയമ്പത്തൂരുള്ള ധ്യാനകേന്ദ്രത്തിലെത്തിച്ച് തടഞ്ഞുവെച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ കുട്ടികള്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു
പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസ് എടുത്തിരിക്കുന്നത്. കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കും. ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
Discussion about this post