ഡല്‍ഹി: ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയല്ല ബിജെപിയെന്ന് കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ സമീപ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കര്‍ണ്ണാടകയിലെ ജനങ്ങള്‍ തനിക്കു തന്ന സ്നേഹത്തെ ഏറെ വിലമതിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
കാലങ്ങളായി ആളുകള്‍ ധരിച്ചിരുന്നത് ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ളവരൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല.അവിടെയെല്ലാം ബിജെപി വിജയിച്ചു. ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപി ഇന്ത്യന്‍ പാര്‍ട്ടിയാണെന്നും എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, വടക്ക് തുടങ്ങിയ കിഴക്കന്‍ സംസ്ഥാനങ്ങളില്ലാം ബിജെപി വിജയിച്ചു. ഇവിടുത്തെ ജനങ്ങളൊന്നും ഹിന്ദി സംസാരിക്കുന്നവരല്ലെന്നും മോദി വ്യക്തമാക്കി.
ബിജെപി വിജയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും കോണ്‍ഗ്രസ് അവരുടെ സ്വാര്‍ത്ഥ അജന്‍ഡകളില്‍ ഉറച്ച് നിന്ന് രാജ്യത്തെ ദ്രോഹിക്കുമെന്ന് ഉറപ്പാണ് നരേന്ദ്രമോദി പറഞ്ഞു
Discussion about this post