ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്ക്കു അനുകൂലമായി കര്‍ണ്ണാടക ഹൈക്കോടതി വിധി. ജയലളിതയടക്കം കേസിലെ നാലു പ്രതികള്‍ക്കെതിരെ വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി. വിചാരണ കോടതിവിധി ചോദ്യംചെയ്തു ജയലളിത സമര്‍പ്പിച്ച അപ്പീലിലാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധിപ്രസ്താവന. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യതയും നീങ്ങി. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്ക്യൂഷന് പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ഹൈക്കോടതി ജഡ്ജി സി.ആര്. കുമാരസ്വമിയാണ് വിധി പ്രസ്താവിച്ചത്.
എന്നാല്‍ ജയലളിതയെ കുുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഞെട്ടിച്ചുവെന്ന് സുബ്രഹ്മണ്യന് സ്യാമി പ്രതികരിച്ചു. വിധി അഴിമതിക്കെതിരായ പോരാട്ടത്തിനു കിട്ടിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി വെറുതേവിട്ടതോടുകൂടി തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്കുള്ള ജയലളിതയുടെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കും. 18 വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27നാണു ജയലളിത, തോഴി ശശികല, ജെ. ഇളവരശി, വി.എന്‍. സുധാകരന് എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു.
വിധി പ്രസ്താവനയോടനുബന്ധിച്ച് കര്‍ണാടക ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post