കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ ഒരു ലക്ഷം വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി. ആദ്യ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞയ്ക്ക് ശേഷം
കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന യെദ്യൂരപ്പ് പറഞ്ഞിരുന്നു. താന്‍ അധികാരത്തിലേറി 24 മണിക്കൂറിനകം ഒരു ലക്ഷം വരെയുളള കാര്‍ഷിക കടങ്ങള്‍ എഴുതി തളളുമെന്ന് പ്രകടന പത്രികയില്‍ ബിജെപി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നാളെ രാവിലെ 10.30ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ യെദ്യൂരപ്പയുടെ ആദ്യ തീരുമാനം നടപ്പിലാകുമോയെന്നും ആശങ്കയുണ്ട്. എന്നാല്‍ ഏത് ഭരണം വന്നാലും ഈ തീരുമാനം അട്ടിമറിക്കുക എളുപ്പമാവില്ല.
കോണ്‍ഗ്രസിന്റെ ആര്.വി.ദേശ്പാണ്ഡെയെ പ്രോടെം സ്പീക്കറായി മന്ത്രിസഭാ ( മന്ത്രിമാരില്ലാതെ) ശുപാര്‍ശ ചെയ്തു. കോണ്‍ഗ്രസും ജെഡിഎസും നിയമസഭാമന്ദിരത്തിന് മുമ്പില്‍ പ്രതിഷേധം നടത്തുന്ന വേളയിലായിരുന്നു ഏകാംഗ മന്ത്രിസഭാ യോഗം ചേര്‍ന്ന് യെദ്യൂരപ്പ തീരുമാനങ്ങള്‍ എടുത്തത്.
ഇന്ന് രാവിലെ ഒമ്പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് യെദ്യൂരപ്പ കര്‍ണാടകയുടെ 23-ാ മത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായ് വാല ചൊല്ലി കൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. വന്‍സുരക്ഷാ സന്നാഹത്തോടെയായിരുന്നു ചടങ്ങുകള്‍. മുമ്പ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ ആഘോഷപ്രകടനങ്ങള്‍ ഇത്തവണ ഉണ്ടായിരുന്നില്ല.
തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാനായി ശ്രമിക്കുകയാണ്. അധികാരത്തില്‍ എത്തിച്ചതിന് യെദ്യൂരപ്പ നന്ദി അറിയിച്ചു.
Discussion about this post