ന്യൂഡല്‍ഹി: ഒന്നാം യു.പി.എ. സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചത് തെറ്റായ സമയത്തായെന്ന് സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയു.എസ്. ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റംപോലുള്ള പ്രശ്നങ്ങളുടെ പേരില്‍ വേണമായിരുന്നു പിന്തുണ പിന്‍വലിക്കാന്‍. യു.പി.എയുമായി പിരിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷമാണ് സി.പി.എം. ഇത്തരത്തില്‍ പ്രതികരിക്കുന്നത്.
ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് തെറ്റായിപ്പോയെന്ന് യെച്ചൂരി നേരത്തേയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇതല്ലാതെ വേറെ വഴി ഇടതിനു മുമ്പിലില്ലായിരുന്നുവന്നും യെച്ചൂരി പറഞ്ഞു.
Discussion about this post