ശ്രീനഗര്‍: കശ്മീരില്‍ പാക്കിസ്ഥാന് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തില്‍ മരണം അഞ്ചായി. ആര്.എസ് പുര, അര്‍ണിയ, ബിഷ്ന സെക്ടറുകളില്‍ ആണ് സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ ബി.എസ്.എഫ് ജവാനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടറടക്കം പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്
കൊല്ലപ്പെട്ട മറ്റ് നാല് പേര് നാട്ടുകാരാണ്. ഇതില്‍ ഒരാള്‍ 45 വയസ്സുകാരിയാണ്. ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടറടക്കം പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.
ആക്രമണം രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യവും സൈനികനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനാല്‍ ഷെല്ലാക്രമണം നടക്കുന്ന മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Discussion about this post