കോണ്‍ഗ്രസ്-ജെഡിയു അവിശുദ്ധ സഖ്യത്തിനെതിരെ അവസാനം ശ്വാസം വരെ പൊരുതിയ ആത്മവിശ്വാസത്തിലാണ് യെദ്യൂരപ്പ കര്‍ണാടകയിലെ ജനങ്ങളുടെ ഇടയിലേക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഇറങ്ങുക. ജനങ്ങളുടെ മാന്‍ഡേറ്റ് തനിക്കൊപ്പമാണ് എന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച് ജനഹിതത്തിനെതിരായാണ് തനിക്ക് പുറത്തേക്ക് പോകേണ്ടി വരുന്നത് എന്നായിരുന്നു രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള യെദ്യൂരപ്പയുടെ പ്രസംഗത്തിന്റെ കാതല്‍.
നിയമസഭയെ അഭിമുഖീകരിച്ച് കാര്യങ്ങള്‍ പ്രഖ്യാപിച്ച ശേഷം പുറത്തു പോവുന്നത് ഭാവിയിലേക്കുള്ള മുതല്‍ കൂട്ടാവുമെന്നാണ് യെദ്യൂരപ്പയുടെയും ബിജെപിയുടെയും മനസ്സിലിരുപ്പ്. വൊക്കലിംഗ് വിഭാക്കാരനായ കുമാരസ്വാമി മുഖ്യമന്ത്രിയാവുന്നത് ലിംഗായത്ത് വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ ബിജെപിക്ക് ഉറപ്പാക്കുമെന്നാണ് വിലയിരുത്തല്‍. തന്നെ പുറത്താക്കിയത് ലിംഗായത്ത് വിഭാഗത്തിലേ 18 കോണ്‍ഗ്രസ് എംഎല്‍എമാരാണെന്നും, വൊക്കലിംഗ സമുദായക്കാരനായ കുമാരസ്വാമിയെ അവര്‍ പിന്തുണക്കുന്നത് എത്ര അപഹാസ്യമാണ് എന്ന വാദം ലിംഗായത്ത് വിഭാഗത്തിന്റെ ഇടയില്‍ വലിയ പ്രതികരണം ഉളവാക്കും. ഈയൊരു അവസ്ഥ ബിജെപിക്ക് ലോകസഭ തെരഞ്ഞെടുപ്പിലും, തുടര്‍ന്നുള്ള ദിവസങ്ങളിലും ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍
ജയിച്ച ജെഡിഎസ് എംഎല്‍എമാരെല്ലാം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാക്കളെയാണ്. സ്വന്തം മണ്ഡലത്തില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ ഇവര്‍ക്കും ഏറെ ബുദ്ധിമുട്ടേണ്ടി വരും. സിദ്ധരാമയ്യയുടെ ന്യൂനപക്ഷ പ്രീണനവും, അഴിമതിയുമാണ് ജെഡിഎസ് എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തില്‍ പ്രചരാണായുധമാക്കിയത്. ബിജെപിയോട് മൃദു സമീപനമാണ് പ്രചരണത്തിലുടനീളം അവര്‍ സ്വീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ പല ജെഡിഎസ് എംഎല്‍എമാര്‍ക്കും സ്വന്തം മണ്ഡലത്തില്‍ കാലു കുത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ലിംഗായത്ത് മേഖലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ അവസ്ഥയും ഇതു തന്നെയാകും.
ഏത് വിധേനയും ഭരണം നിലനിര്‍ത്തുന്നതിനേക്കാള്‍ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ അനുകൂല തരംഗം ഉണ്ടാക്കാന്‍ ഇപ്പോഴത്തെ സാഹചര്യം ഉപകരിക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വവും വിശ്വസിക്കുന്നത്.
ജനവികാരം പൂര്‍ണമായും എതിരായ കോണ്‍ഗ്രസ് പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ തുടരുന്നത് ബിജെപിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യ വര്‍ദ്ധിപ്പിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.
Discussion about this post