ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന എല്ലാ തെളിവുകളും നല്‍കിയിട്ടും പാകിസ്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. ദാവൂദിനെ തിരികെയെത്തിക്കാന്‍ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ആഭ്യന്തര സഹമന്ത്രി ഹരിഭായി ചൗധരി ദാവൂദ് എവിടെയുണ്ടന്ന് സര്‍ക്കാരിന് അറിയില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയുടെ പുതിയ വിശദീകരണം.
Discussion about this post