ഡല്‍ഹി : സാങ്കേതികവിദ്യയ്ക്ക് ജനജീവിതത്തെ മാറ്റി മറിയ്ക്കാനുള്ള ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തിലാണ് മോദി ഇക്കാര്യം അഭിപ്രായപ്പെട്ടത്. ദാരിദ്യത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിലും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലും അഴിമതിയ്ക്ക് അന്ത്യം കുറിയ്ക്കുന്നതിലും തുടങ്ങി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്കുന്നതില് വരെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ പ്രാധാന്യം ഏറിവരികയാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ അഭിമാനമായ എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും മോദി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ആശംസകളറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ഇന്ത്യ ശ്രമിക്കുകയാണെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ മോദി പറയുന്നു.
ആദ്യ തദ്ദേശ നിര്‍മ്മിത വിമാനമായ ഹന്‍സ 3 വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയതും തൃശ്ശൂല്‍ മിസ്സൈല്‍ വിക്ഷേപിച്ചതും 3 വിജയകരങ്ങളായ ആണവപരീക്ഷണങ്ങള്‍ നടത്തിയതും കണക്കിലെടുത്ത് 1999 മുതലാണ് ഇന്ത്യ ദേശീയ സാങ്കേതിക ദിനം ആഘോഷിച്ചു വരുന്നത്.
Greetings to my fellow Indians on the occasion of National Technology Day. pic.twitter.com/pYabUHkih4
— Narendra Modi (@narendramodi) May 11, 2015
We salute efforts of our scientists & political leadership behind the success of Pokhran Tests on this day in 1998. pic.twitter.com/vPVb1v6xxk
— Narendra Modi (@narendramodi) May 11, 2015
Jai Jawan, Jai Kisan, Jai Vigyan! pic.twitter.com/ubt4ZntPYH
— Narendra Modi (@narendramodi) May 11, 2015
Discussion about this post