ആലപ്പുഴ : സംസ്ഥാനത്തെ മന്ത്രിമാരടക്കം ആരോപണവിധേയരായ ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നീളുന്നതു ശരിയല്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. അഴിമതിയുമായി ബന്ധപ്പെട്ട ഏതു കേസും നീളുന്നത് ഭൂഷണമല്ല. അത് അഴിമതി ആരോപിക്കപ്പെടുന്ന ആളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. അന്വേഷണം അതിന്റേതായ നടപടികളിലൂടെ മുന്നോട്ടു പോകട്ടെയെന്നും സുധീരന്‍ പറഞ്ഞു.
ബാര്‍ കോഴ കേസില്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണവും കോണ്‍ഗ്രസ് മേഖലാ ജാഥകളും തമ്മില്‍ ബന്ധമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘടകകക്ഷികളെ ഒരുമിച്ച് സഹകരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.
Discussion about this post