ജയലളിതയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ശക്തമായ ഭാഷയിലാണ് ഖുശ്ബു ജയലളിതയെ വിമര്‍ശിക്കുന്നത്.
‘ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട് , നിങ്ങളുടെ തെറ്റ് ഇല്ലാതാക്കാന്‍ കഴിയില്ല. കഴിഞ്ഞ 18 വര്‍ഷക്കാലം നിങ്ങള്‍ നിതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയായിരുന്നു. ഇനി താങ്കള്‍ക്ക് സ്വതന്ത്രയായി നടക്കാം. എന്നാല്‍ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ കഴിയുമോ?’ ഖുശ്ബു ട്വീറ്റ് ചെയ്തു.
ജയലളിതയ്ക്ക് അനുകൂലമായുണ്ടായ വിധിയിലൂടെ പനീര്‍ ശെല്‍വമാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന് ഇനി മുഖ്യമന്ത്രിയുടെ മുഖംമൂടി ഉപേക്ഷിക്കാന്‍ കഴിയുമെന്നും ഖുശ്ബു മറ്റൊരു ട്വീറ്റില്‍ പരിഹസിക്കുന്നു. എത്ര വലിയ തെറ്റുകള്‍ ചെയ്താലും അന്ധവിശ്വാസം കൊണ്ടും പൂജകള്‍ നടത്തിയാലും ദൈവം രക്ഷിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥയാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
Discussion about this post