കൊല്‍ക്കത്ത: ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും പൊതു സ്ഥാനാര്‍ഥി. ചെങ്ങന്നൂരിനൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിലെ മഹേഷ്ടാല മണ്ഡലത്തിലാണ് കാരാട്ട് ലെന്‍ തള്ളികൊണ്ടുള്ള കൈകോര്‍ക്കല്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ കസ്തൂരി ദാസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കസ്തൂരി ദാസിന്റെ ഭാര്യ ദുലാല്‍ ചന്ദ്രദാസാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി. സുജിത് കുമാര്‍ ഘോഷും തൃണമൂലും തമ്മില്‍ നേരിട്ടാണ് മത്സരം. കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് പ്രവത് ചൗധരിയെ ആണ് മത്സരിപ്പിക്കുന്നത്.
അതേസമയം മൂന്നും നാലും സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഇതോടെ ഒഴിവായെന്നാണ് എതിരാളികളുടെ പരിഹാസം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പിന്നില്‍ ദയനീയ പ്രകടനമാണ് സിപിഎമ്മും കോണ്‍ഗ്രസും കാഴ്ചവച്ചത്.
Discussion about this post