മുംബൈ: എ.സി.എ.സി.എ ബാങ്ക് മേധാവി ചന്ദ കൊച്ചാറിനെതിരായ കുരുക്ക് മുറുകുന്നു. ന്യൂപവര്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ ഇടപാടുകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് സെബി നോട്ടീസ് നല്‍കിയിരിക്കുന്നത്. ചന്ദകോച്ചാറിന്റെ ഭര്‍ത്താവ് ദീപക് കോച്ചാറിന്റയും വീഡിയോകോണ്‍ ഗ്രൂപ്പിന്റയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ന്യൂപവര്‍ ലിമിറ്റഡ്.
സെബിയില്‍ നിന്ന് നോട്ടീസ് ലഭിച്ച കാര്യം എ.സി.എ.സി.എ ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നോട്ടീസ് ലഭിച്ചതെന്നും ഇതിന് സെബിക്ക് വൈകാതെ തന്നെ മറുപടി നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കി. വീഡിയോകോണുമായി ബന്ധപ്പെട്ട ഇടപാടില്‍ ബാങ്ക് മേധാവി അനധികൃത നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സെബിയുടെ നടപടി.
2012ല്‍ വീഡിയോകോണിന് എ.സി.എ.സി.എ ബാങ്ക് 3,250 കോടി വായ്പ നല്‍കിയിരുന്നു. ഇതില്‍ 2810 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. വീഡിയോകോണ്‍ പ്രൊമോട്ടര്‍ വേണുഗോപാല്‍ ദൂത് ദീപക് കൊച്ചാറിന്റ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ എന്ന സ്ഥാപനത്തിന് കോടികള്‍ നല്‍കിയതായും വ്യക്തമായിരുന്നു. ഈ ഇടപാടുകളിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
Discussion about this post