ചെങ്ങന്നൂര്‍; കൊട്ടിക്കലാശം കഴിഞ്ഞു ഇനി ചെങ്ങന്നൂരില്‍ നിശബ്ദ പ്രചാരണം. നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട തിരക്കിലാണ് സ്ഥാനാര്‍ഥികളെല്ലാം. രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും.
164 ബൂത്തുകളിലേക്കായി 1200 ഉദ്യോഗസ്ഥരെയാണ് സജ്ജരാക്കിയിരിക്കുന്നത്. .നാല് മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായപ്പോള്‍, വാശിയേറിയ ത്രികോണ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിന്റെ സമഗ്ര വികസനം മുതല്‍ കക്ഷി രാഷ്ട്രീയ സാധ്യതകള്‍ വരെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ മതസാമുദായിക സമവാക്യങ്ങളും വിധിയില്‍ നിര്‍ണായകമാണ്.
Discussion about this post