നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയില്‍ ബിജു ജനതാദളിന് തിരിച്ചടി. ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദള്‍(ബി.ജെ.ഡി)എം.പിയും നേതാവുമായ ബൈജയന്ത് ജയ് പാണ്ഡെ പാര്‍ട്ടി വിട്ടു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായുണ്ടായ അസ്വാരസ്യമാണ് രാജിയിലേക്കു നയിച്ചത്.
തീവ്രമായ മനോവേദനയോടെയും വിഷമത്തോടെയുമാണ് ബി.ജെ.ഡി വിടുന്നതെന്നും തന്റെ തീരുമാനം ലോക്സഭ സ്പീക്കറെ അറിയിക്കുമെന്നും അദ്ദേഹം നവീന്‍ പട്നായിക്കിനെഴുതിയ കത്തില്‍ വ്യക്തമാക്കി.
2000 മുതല്‍ ജയ് പാണ്ഡെ ബി.ജെ.ഡി എം.പിയാണ്. കേന്ദ്രപഡ ലോക്സഭ മണ്ഡലത്തിലെ എം.പിയാണ് ഇദ്ദേഹം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ജനുവരി 24ന് ഇദ്ദേഹത്തെ പാര്‍ട്ടി പാര്‍ലമന്റെ് അംഗത്വത്തില്‍ നിന്ന് സസ്പന്റെ് ചെയ്തിരുന്നു. അധികാരം പിന്നിടിക്കാന് ബിജെപി ശക്തമായി മു്ന്നോട്ടു പോകുന്നതിനിടെ ഉണ്ടായ രാജി ബിജെഡിക്ക് കനത്ത തിരിച്ചടിയാണ്. ഭാവി പരിപാടികള്‍ എന്താണെന്ന് ജയ് പാണ്ഡേ വ്യക്തമാക്കിയിട്ടില്ല
Discussion about this post