ഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്കാരത്തിന് യോഗാ ഗുരു ബാബാ രാംദേവിന്റെ പേര് പരിഗണിച്ചിട്ടില്ലെന്ന് കാണിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. തിരക്കഥാകൃത്ത് സലിം ഖാന്, മുന്‍ നയതന്ത്രജ്ഞന് കെ.എസ് ബാജ്പേയ്, ആത്മീയ ഗുരു ശ്രീ രവി ശങ്കര്‍, മുഹമ്മദ് ബര്‍ഹാനുദ്ദീന്‍, മാതാ അമൃതാനന്ദമയി എന്നിവര്‍് പുരസ്കാരം നിരസിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മനുഷ്യാവകാശ പ്രവര്ത്തകന് സുഭാഷ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിവരാവകാശ വകുപ്പ് മറുപടി നല്‍കിയത്. പത്മ പുരസ്കാരത്തിന് പരിഗണിച്ചവരുടെ ഷോര്‍ട്ട ലിസ്റ്റില്‍ യോഗാ ഗുരുവിന്റെ പേരു കണ്ടെത്താനിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുരസ്കാരം നല്‍കുന്നതിന്റെ രണ്ടു ദിവസം മുമ്പ്, രാംദേവ് അവാര്‍ഡ് വേണ്ടെന്ന് ആഭ്യന്തരമന്ത്രിയെ എഴുതി അറിയിച്ചിരുന്നു. അദ്ദേഹം അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു എന്നറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31, ഡിസംബര്‍ 5, ഡിസംബര്‍ 13 എന്നീ തിയ്യതികളിലാണ് പുരസ്കാര നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുള്ള യോഗം ചേര്‍ന്നത്. ഈ യോഗങ്ങളിലൊന്നും രാംദേവിന്റെ പേര് പരിഗണിച്ചിരുന്നില്ല.
അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് അവാര്‍ഡ് കമ്മിറ്റിക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തരകത്ത് ലഭിച്ചിരുന്നു. വ്യക്തികളെക്കുറിച്ചുള്ള പഠനമായിരുന്നു കത്തിന്റെ ഉള്ളടക്കം. എന്നാല്‍, വ്യക്തികളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതാരാണെന്ന് വ്യക്തമാക്കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ല. പത്മപുരസ്കാര നിര്‍ണ്ണയത്തില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബാബാ രാംദേവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Discussion about this post