ഐക്യരാഷ്ട്രസഭ ഏതെങ്കിലും രാജ്യത്തിനെതിരെ നിര്‍ണ്ണയിച്ച ഉപരോധങ്ങള്‍ ഇന്ത്യ പാലിയ്ക്കുമെന്നും പക്ഷേ അമേരിയ്ക്ക നിര്‍ണ്ണയിയ്ക്കുന്ന ഉപരോധങ്ങള്‍ പാലിയ്ക്കാന്‍ ഒരു ബാദ്ധ്യതയുമില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷരിഫ് ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് വാര്‍ഷിക പത്രസമ്മേളനത്തില്‍ സുഷ്മാ സ്വരാജ് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും ഇറാനുമായുള്ള ബന്ധം മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിനു യാതൊരു വ്യത്യാസമോ സ്വാധീനമോ ഉണ്ടാക്കുകയില്ലെന്ന് സുഷമാ സ്വരാജ് അറിയിച്ചു.
ഇന്ത്യയിലേയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. അഫ്ഗാനിസ്ഥാനിനടുത്തുള്ള ഇറാനിലെ ഇന്ത്യയ്ക്ക് കൂടി നിയന്ത്രണമുള്ള ചബ്ബാര്‍ തുറമുഖമാണ് ഇന്ത്യയും അഫ്ഗാനുമായുള്ള പ്രധാന നാവികബന്ധം. ഇതുവഴി കരമാര്‍ഗ്ഗമോ വ്യോമമാര്‍ഗ്ഗമോ അഫ്ഗാനിസ്ഥാനിലെത്താന്‍ പാകിസ്ഥാനെ ആശ്രയിയ്ക്കേണ്ട അവസ്ഥ ഇന്ന് ഇന്ത്യയ്ക്കില്ല.
ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളാണു പിന്തുടരുക, ഏതെങ്കിലും രാഷ്ടമെടുക്കുന്ന ഏകപക്ഷീയമായ ഉപരോധതീരുമാനങ്ങളല്ല എന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. അടുത്തിടെ അമേരിയ്ക്ക ഇറാനെതിരേ ഉപരോധങ്ങള്‍ കൊണ്ടുവരികയും ഇറാന്‍ അമേരിയ്ക്ക ആണവക്കരാറില്‍ നിന്ന് അമേരിയ്ക്ക പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാാനില്‍ നിന്ന് ഇസ്രേയല്‍ ചാരന്മാര്‍ കണ്ടെടുത്ത ആണാവായുധപദ്ധതിയെപ്പറ്റിയുള്ള രേഖകള്‍ പുറത്തുവിട്ടതിനെത്തുടാര്‍ന്നാണ് അമേരിയ്ക്ക ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങിയത്.
അമേരിയ്ക്കയുമായും ഇസ്രേയലുമായും ഇറാനുമായും റഷ്യയുമായുമെല്ലാം ഒരേ ബന്ധം പുലര്‍ത്തുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണിന്ന് ഇന്ത്യ. ഇറാന്‍ വിദേശകാര്യമന്ത്രി ഞായറാാഴ്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. പൗരന്മാര്‍ തമ്മിലുള്ള ബന്ധം മുതല്‍ വാണിജ്യവ്യവസായ മേഖലകളില്‍ വലിയ അടുപ്പം ഇന്ത്യയും ഇറാാനും തമ്മിലുണ്ടാകുമെന്ന് ഇരു വിദേശകാര്യമന്ത്രിമാരും ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു
Discussion about this post