കോഴിക്കോട് : ഐഎസിലെത്തിയ മലയാളി റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായ ഗുരുതരമായ വെളിപ്പെടുക്കലുള്ളത്. ഇസ്‌ളാമിക് സ്റ്റേറ്റ് വന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലുള്ള പലരും ഐഎസിലെത്തിയെന്ന് റാഷിദ് ഭീകരസംഘടന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി പുറത്തിറക്കിയ ശബ്ദ സന്ദേശത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതൃത്വത്തിലുള്ള പലരും ഐഎസില്‍ എത്തിയിട്ടുണ്ട് . ഇത് എന്‍.ഐ.എ യ്ക്ക് അറിയാം എന്നാല്‍ നാട്ടുകാര്‍ക്ക് അറിയില്ല. പുതിയ വെളിപ്പെടുത്തലായി കരുതിക്കോളൂ എന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. കേരളത്തില്‍ ജിഹാദ് ചെയ്യാന്‍ വേണ്ടി തന്നെയാണ് എന്‍ഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയത്. നാദാപുരം ഡിഫന്‍സ് ഫോഴ്‌സ് എന്ന പേരില്‍ തുടങ്ങിയ സംഘടന ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് ശേഷം നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ രജിസ്ട്രര്‍ ചെയ്യുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് നിരോധനത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നും എന്നാല്‍ അത് ഇസ്‌ളാമിക നിയമത്തിന് വിരുദ്ധമാണെന്നും റാഷിദ് അബ്ദുള്ള പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് നിരോധനം മറികടക്കാനുള്ള തന്ത്രമായാണ്. അഫ്ഗാനിസ്ഥാനിലെ കോറോബാന്‍ പ്രവിശ്യയില്‍ നിന്ന് ടെലഗ്രാം വഴി അയച്ച 70-ാമത്തെ ശബ്ദസന്ദേശത്തിലാണ് അബ്ദുള്‍ റാഷിദിന്റെ വെളിപ്പെടുത്തല്‍.ഇസ്‌ളാമിക് സ്റ്റേറ്റിലേക്കുള്ള പ്രവര്‍ത്തകരുടെ പോക്ക് കൂടിയപ്പോള്‍ നേതാക്കള്‍ എല്ലാവര്‍ക്കും സര്‍ക്കുലര്‍ അയച്ചു. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും ആദ്യ ലക്ഷ്യത്തിലേക്ക് മടങ്ങുകയാണെന്നായിരുന്നു സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. പിഎഫ്ഐയില്‍ ഒരുപാട് ഇസ്‌ളാമിക് സ്റ്റേറ്റ് അനുകൂലികള്‍ ഉണ്ട്.അവരോട് ബുദ്ധിയുപയോഗിച്ച് മൂന്ന് രീതിയിലാണ് പിഎഫ്ഐ നേതാക്കള്‍ ഇടപെടുന്നത്.
ജിഹാദിനോട് വളരെ താത്പര്യമുള്ളവരോട് പറയുന്നത് ഇപ്പോ നമുക്ക് രാഷ്ട്രീയം ചെയ്യാം. പിന്നെ ഇസ്‌ളാമിക് സ്റ്റേറ്റില്‍ ചേരാം എന്നു പറയും. ജിഹാദ് കുറച്ച് അറിയുന്നവരോട് പറയും . ഇസ്‌ളാമിക് സ്റ്റേറ്റ് ശരി തന്നെയാണ് . എന്നാല്‍ പിഎഫ്ഐ തന്നെയാണ് കേരളത്തിലെ ഇസ്‌ളാമിക് സ്റ്റേറ്റ് എന്നു പറയും . ഇസ്‌ളാമിക് സ്റ്റേറ്റിനെ എതിര്‍പ്പുള്ളവരോട് അത് തെറ്റാണ് എന്നു പറയും.ഇങ്ങനെ മൂന്നു രീതിയിലാണ് ഇവര്‍ ബുദ്ധിപരമായി ഇടപെടുന്നത്. 2006 ല്‍ അല്‍ ഖ്വായ്ദ ഭീകര നേതാവ് സര്‍ഖാവി കൊല്ലപ്പെട്ടപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ് പത്രത്തില്‍ രക്തസാക്ഷിയായി എന്നാണ് കൊടുത്തത്. ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോഴും അതു തന്നെയാണ് കൊടുത്തത്. ഇവരെല്ലാം ഇസ്‌ളാമിക് സ്റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ് . അന്നങ്ങനെ പറഞ്ഞവര്‍ ഇപ്പോള്‍ ഇസ്‌ളാമിക് സ്റ്റേറ്റ് ശരിയല്ല എന്ന് പറയുന്നു. ഇത് കാപട്യം മാത്രമാണ്.
നിരവധി പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിറിയയിലെത്തി രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യം തന്നെയാണ് ഞങ്ങളുടേയും . ഇന്ത്യയും ഭാവിയില്‍ ഇസ്‌ളാമിക് സ്റ്റേറ്റ് കീഴടക്കും. കാഫറീങ്ങളെ ഇല്ലാതാക്കുന്നതു വരെ യുദ്ധം ചെയ്യണം . അതാണ് അള്ളാഹുവിന്റെ നിയമം. പോപ്പുലര്‍ ഫ്രണ്ട് ആരംഭിച്ചപ്പോഴുള്ള ലക്ഷ്യത്തിലേക്ക് എല്ലാ പ്രവര്‍ത്തകരും മടങ്ങിപ്പോകണമെന്നും ഐഎസില്‍ ചേരണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ശബ്ദ സന്ദേശം അവസാനിക്കുന്നത്.
ജിഹാദികളെ സൃഷ്ടിക്കാന്‍ എന്‍ഡിഎഫ് 4 ദിവസത്തെ ക്ലാസുകളാണ് അന്ന് നടത്തിയിരുന്നതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ജിഹാദ് ചെയ്യാനാണ് സംഘടന ഉണ്ടാക്കിയതെന്നും ഇന്ത്യയെ കീഴ്പ്പെടുത്തുകയും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയുമാണ് ആത്യന്തിക ലക്ഷ്യമെന്നും അബ്ദുള്‍ റാഷിദ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു
ഓഡിയൊ
Discussion about this post