യുപിയിലെ ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കൈരാനയില്‍ ബിജെപി മുന്നില്‍. എസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥി തബുലും ഹസന്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി മരിങ്ക സിംഗാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ബിജെപി എംപിയായിരുന്ന ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളില്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. വിജയിച്ചാല്‍ 2019ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിക്കും
തുടക്കത്തില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി ഇവിടെ മുന്നിലായിരുന്നു. പല്‍ഗാറിലും ബിജെപി മുന്നിലാണ്.
നാല് ലോകസഭ ഉപതെഞ്ഞെടുപ്പില്‍ മൂന്നിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്.
Discussion about this post